12 June, 2024 05:32:11 PM


എംജി സർവകലാശാല ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്മെന്‍റ് പ്രസിദ്ധീകരിച്ചു



കോട്ടയം: എംജി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളിലും സർവകലാശാലാ ക്യാംപസിലെ 4+1 പ്രോഗ്രാമുകളിലും ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

വ്യാഴാഴ്ച വരെ ഓപ്ഷനുകള്‍ കൂട്ടിച്ചേർക്കുകയോ ഒഴിവാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്യാം. പേര്, ആധാർ നമ്ബർ, മൊബൈല്‍ നമ്ബർ, ഇമെയില്‍, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്ബർ, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ തിരുത്താം. അപേക്ഷിക്കാത്തവർക്കും ഫീസടച്ചശേഷം അപേക്ഷ നല്‍കാൻ കഴിയാത്തവർക്കും 13 വരെ റജിസ്റ്റർ ചെയ്യാം.


ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ സ്പോർട്സ്, കള്‍ചറല്‍, പിഡി ക്വോട്ടകളില്‍ പ്രവേശനത്തിനുള്ള പ്രൊവിഷനല്‍ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.അന്തിമ റാങ്ക് ലിസ്റ്റ് 13നു പ്രസിദ്ധീകരിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K