04 July, 2025 08:55:56 AM
വൈക്കത്ത് വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ

വൈക്കം: വൈക്കത്ത് വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി ഒരാൾ പിടിയിൽ. ഉദയനാപുരം ഇരുമ്പൂഴിക്കര സ്വദേശി രതീഷ് (തക്കാളി രതീഷ്) (37) എന്നയാളാണ് പിടിയിലായത്. 03- 7-2025 തീയതി വൈകിട്ട് 5 30 മണിയോടെ ഉദയനാപുരം ഇരുമ്പുഴിക്കര റോഡിൽ എസ്എൻഡിപി ഭാഗത്ത് വെച്ച് സംശയകരമായി കാണപ്പെട്ട പ്രതിയെ ചോദ്യം ചെയ്യുകയും നിയമാനുസരണം ദേഹ പരിശോധന നടത്തുകയും ചെയ്തതിൽ ഇയാളുടെ കൈവശം പത്രക്കടലാസിൽ പൊതിഞ്ഞ് വിൽപ്പനയ്ക്കായി സൂക്ഷിച്ച 7.5ഗ്രാം നിരോധിത ലഹരിവസ്തുവായ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വൈക്കം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം (കാപ്പാ) ആഴ്ചയിൽ മൂന്നുദിവസം വൈക്കം സ്റ്റേഷനിൽ വൈക്കം എസ്എച്ച്ഒ മുൻപാകെ ഒപ്പിടണമെന്ന് നിർദ്ദേശം നിലനിൽക്കയാണ് ഇയാളെ നിരോധിത ലഹരി വസ്തുവായ കഞ്ചാവുമായി പിടിക്കപ്പെട്ടിട്ടുള്ളത്.






