24 July, 2025 06:20:34 PM


ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു; കോട്ടയത്ത് ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു



കുറുപ്പുന്തറ: കോട്ടയത്ത് ​ഗൂ​ഗിൾ മാപ്പിനെ വിശ്വസിച്ച് യാത്ര തിരിച്ച ദമ്പതികൾ സഞ്ചരിച്ച കാർ തോട്ടിൽ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിൽ ബുധനാഴ്ച പകലായിരുന്നു സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് ​ഗൂ​ഗിൾ മാപ്പ് പറഞ്ഞ വഴിയേ പോയി പണി വാങ്ങിയത്. കുറുപ്പന്തറ ഭാഗത്ത് നിന്നും വന്ന വാഹനം വളവ് തിരിയുന്നതിനു പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം കുഴിയിൽ വീണതിനെ തുടർന്ന് നിർത്തിയതിനാൽ വലിയ അപകടം ഉണ്ടായില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K