13 November, 2025 07:41:29 PM
എൻസിപി സംസ്ഥാന നേതാവ് ലതിക സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കും

കോട്ടയം: എൻസിപി ശരത് പവ്വാർ വിഭാഗം നേതാവും, കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാനുമായ ലതികാ സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കുന്നു. 48-ാം (തിരുനക്കര ) വാർഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
കോട്ടയം ജില്ലാ കൗൺസിൽ മുൻ പ്രസിഡന്റും മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാണ്. കോട്ടയം ജില്ലാ കൗൺസിലിലേക്ക് ഏറ്റുമാനൂർ ഡിവിഷനിൽ നിന്നാണ് ജയിച്ചത്. മലമ്പുഴയിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് എതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായും, ഏറ്റുമാനൂരിൽ യു ഡി എഫ് സീറ്റ് നൽകാത്തതിനെ തുടർന്ന് ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിൽ നിലവിലെ മന്ത്രി വി എൻ വാസവന് എതിരെയും യു ഡി എഫ് സ്ഥാനാർഥിക്കെതിരെയും സ്വതന്ത്ര സ്ഥാനാർത്ഥിയായും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.






