10 February, 2026 07:32:51 AM


കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സിയെ തൊട്ടു​​കളിച്ചാൽ ഇ​​​​നി അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും പി​​​​ഴ​​​​യും; ഒത്തുതീർപ്പില്ല



കൊല്ലം: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ളെ​​​​യോ സ​​​​ർ​​​​വീ​​​​സി​​​​നി​​​​ട​​​​യി​​​​ൽ ത​​​​ട​​​​ഞ്ഞുനി​​​​ർ​​​​ത്തി ജീ​​​​വ​​​​ന​​​​ക്കാ​​​​രെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ ഇ​​​​നി യാ​​​​തൊ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​ല്ല. ഇ​​​​ത് അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും പി​​​​ഴ​​​​യും കി​​​​ട്ടാ​​​​വു​​​​ന്ന ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ പെ​​​​ടു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി. അ​​​​ക്ര​​​​മി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ പി​​​​ഡി​​​​പി​​​​പി ആ​​​​ക്‌ട് ചു​​​​മ​​​​ത്തി പോ​​​​ലീ​​​​സി​​​​നക്കൊ​​​​ണ്ട് കേ​​​​സെ​​​​ടു​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സി​​​​എം​​​​ഡി യൂ​​​​ണി​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​യ​​​​ച്ച പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.


ബ​​​​സി​​​​നു ക​​​​ല്ലെ​​​​റി​​​​യു​​​​ക, ബ​​​​സ് ത​​​​ട​​​​ഞ്ഞുനി​​​​ർ​​​​ത്തി ജീ​​​​വ​​​​ന​​​​ക്കാ​​​​രെ മ​​​​ർ​​​​ദി​​​​ക്കു​​​​ക, സ​​​​ർ​​​​വീ​​​​സ് റ​​​​ദ്ദാ​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യമു​​​​ണ്ടാ​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ച്ചുവ​​​​രി​​​​ക​​​​യാ​​​​ണ്. പൊ​​​​തുജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​ന്‍റെ ജോ​​​​ലി​​​​ക്ക് ത​​​​ട​​​​സം സൃ​​​​ഷ്ടി​​​​ക്കു​​​​ക ഗൗ​​​​ര​​​​വ​​​​മാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​ണ്. ഐ​​​​പി​​​​സി 332, 353, 392, 294 (b) തു​​​​ട​​​​ങ്ങി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ൾ പ്ര​​​​കാ​​​​രം ചു​​​​മ​​​​ത്തു​​​​ന്ന നോ​​​​ൺ കോ​​​​മ്പൗ​​​​ണ്ട​​​​ബി​​​​ൾ ഒ​​​​ഫ​​​​ൻ​​​​സ് ഗ​​​​ണ​​​​ത്തി​​​​ൽപ്പെ​​​​ടു​​​​ന്ന കു​​​​റ്റ​​​​ങ്ങ​​​​ൾ അ​​​​ഞ്ചു വ​​​​ർ​​​​ഷം വ​​​​രെ ത​​​​ട​​​​വും പി​​​​ഴ​​​​യും ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന​​​​തും ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തു​​​​മാ​​​​ണെ​​​​ന്ന് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് യൂ​​​​ണി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്കു മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ല്കി​​​.


ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ളി​​​​ൽ കേ​​​​സി​​​​നെ നി​​​​സാ​​​​ര​​​​വ​​​​ത്ക​​​​രി​​​​ച്ചുകൊ​​​​ണ്ട് ബ​​​​സി​​​​നു​​​​ണ്ടാ​​​​കു​​​​ന്ന കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ളു​​​​ടെ ന​​​​ഷ്ടം മാ​​​​ത്രം ന​​​​ൽ​​​​കി ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു ശ്ര​​​​മി​​​​ക്കു​​​​ക​​​​യും കേ​​​​സ് അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കാ​​​​ൻ ശ്ര​​​​മം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തു പ​​​​തി​​​​വാ​​​​ണ്. ഇ​​​​ത് പൊ​​​​തുസ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ തെ​​​​റ്റാ​​​​യ സ​​​​ന്ദേ​​​​ശം ന​​​​ല്കു​​​​ന്ന​​​​തും നി​​​​യ​​​​മവ്യ​​​​വ​​​​സ്ഥ​​​​യെ ചോ​​​​ദ്യംചെ​​​​യ്യു​​​​ന്ന​​​​തു​​​​മാ​​​​ണെ​​​​ന്നും സി​​​​എം​​​​ഡി പ്ര​​​​മോ​​​​ജ് ശ​​​​ങ്ക​​​​ർ യൂ​​​​ണി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​യ​​​​ച്ച സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​​​​നി ഇ​​​​ത്ത​​​​രം സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യാ​​​​ൽ ഉ​​​​ട​​​​ൻ പോ​​​​ലീ​​​​സി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത് കേ​​​​സ് ചാ​​​​ർ​​​​ജ് ചെ​​​​യ്യി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​ശ​​​​മാ​​​​ണ് യൂ​​​​ണി​​​​റ്റ് ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​ർ​​​​ക്ക് ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 942