22 November, 2025 06:42:23 PM
കേരള കോൺഗ്രസ് എം നേതാവ് സ്റ്റീഫൻ ജോർജ് സഞ്ചരിച്ചിരുന്ന കാറിൽ ബസിടിച്ച് അപകടം

കോട്ടയം: കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് സഞ്ചരിച്ചിരുന്ന കാറിൽ ബസിടിച്ച് അപകടം. കോട്ടയം കടുത്തുരുത്തിയിലാണ് സംഭവം. ഇടിച്ച കാറുമായി 200 മീറ്ററോളം മുന്നോട്ടോടിയ ബസിന്റെ ഡ്രൈവർ ഇറങ്ങിയോടി. സ്റ്റിഫൻ ജോർജിന് നേരിയ പരിക്കേറ്റു. ബസിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. കടുത്തുരുത്തി ജംഗ്ഷന് സമീപം വൈകിട്ട് നാലുമണിയോടെയാണ് അപകടം.







