22 November, 2025 08:16:13 PM


കണ്ണൂരിൽ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു; സമ്മർദം ഉണ്ടായിരുന്നുവെന്ന് കുടുംബം



അഞ്ചരക്കണ്ടി: കണ്ണൂരിൽ ജോലിക്കിടെ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) കുഴഞ്ഞുവീണു. കീഴല്ലൂർ കുറ്റിക്കര സ്വദേശി വലിയ വീട്ടിൽ രാമചന്ദ്രൻ(53) ആണ് കുഴഞ്ഞുവീണത്. കണ്ണൂർ അഞ്ചരക്കണ്ടിയിലാണ് സംഭവം. ജോലിക്കിടെ കുഴഞ്ഞുവീണ രാമചന്ദ്രനെ അഞ്ചരക്കണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. രാമചന്ദ്രന് ജോലിസമ്മർദം ഉണ്ടായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K