08 January, 2026 11:06:05 AM


ശബരിമല സ്വർണക്കൊള്ള: ഡി. മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എസ്‌ഐടി



എറണാകുളം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിൽ ഡി. മണിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എസ്‌ഐടി. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ക്ലീന്‍ ചിറ്റ്. ഡി. മണിയെ പ്രതിചേര്‍ക്കാന്‍ മതിയായ തെളിവില്ലെന്ന് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നു. സ്വര്‍ണക്കവര്‍ച്ച കേസുമായി ഡി. മണിക്ക് ബന്ധമില്ലെന്നും എസ്‌ഐടി റിപ്പോർട്ടിൽ.

താൻ നിരപരാധിയാണ് എന്നായിരുന്നു തുടക്കം മുതൽക്കേ ഡി മണി പറഞ്ഞിരുന്നത്. 'എസ്‌ഐടിയോട് എല്ലാം പറഞ്ഞു. ഫോണ്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചെറിയ ബിസിനസുകള്‍ മാത്രമാണ് ഉള്ളത്. അന്വേഷണത്തോട് സഹകരിക്കും. എസ്‌ഐടിക്ക് മുന്നില്‍ ഞാന്‍ ഹാജരാകും. എന്നെ മോശമായാണ് ചിത്രീകരിക്കുന്നത്. ഞാന്‍ സാധാരണക്കാരനാണ്. പടിപടിയായാണ് വളര്‍ന്നത്. കേരളത്തിലേക്ക് അധികം വരാറില്ല. ശബരിമലയില്‍ ഇതുവരെ വന്നിട്ടില്ല. ഞാന്‍ ഉപയോഗിക്കുന്നത് ഉറ്റസുഹൃത്തായ ബാലമുരുകന്റെ സിം ആണ്. അവനും പാവമാണ്. നമുക്ക് രണ്ടുപേര്‍ക്കും ഈ കേസുമായി ഒരു ബന്ധവുമില്ല', എന്നായിരുന്നു മാധ്യമങ്ങളോട് ഡി മണി പറഞ്ഞിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 952