09 January, 2026 02:28:19 PM
ശബരിമല സ്വര്‍ണക്കൊള്ള; കേസെടുത്ത് ഇ ഡി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോഴ്‌സ്‌മെന്റ് രജിസ്‌ട്രേറ്റ് കേസെടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) രജിസ്റ്റര്‍ ചെയ്തു. കള്ളപ്പണ നിരോധന നിയമപ്രകാരം കൊച്ചി യൂണിറ്റാണ് കേസെടുത്തത്. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമാനമായ നടപടിയാണിത്.







