12 January, 2026 07:24:46 PM
നോർക്ക റൂട്ട്സ് - സംരംഭകത്വ ശിൽപശാല

കോട്ടയം: പ്രവാസി സംരംഭകർക്ക് നോർക്ക പ്രവാസി ബിസിനസ്സ് കണക്ട് സൗജന്യ സംരംഭകത്വ ശിൽപശാല സംഘടിപ്പിക്കും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലുള്ളവർക്കായി ജനുവരിയിൽ ചെങ്ങന്നൂരിൽ വച്ചാണ് ശിൽപശാല. താത്പര്യമുള്ളവർ ജനുവരി 20ന് മുൻപായി രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും 0471-2770534, 8592958677 എന്നീ നമ്പറുകളിലോ, nbfc.coordinator@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണം.







