20 January, 2026 01:10:04 PM


കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി; സിപിഎം പ്രവർത്തകർ ഇടപെട്ട് നിർത്തിവെപ്പിച്ചു



കണ്ണൂർ: കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ഗണഗീതം പാടിയത് നിർത്തിച്ച് സിപിഎം പ്രവർത്തകർ. ഇന്നലെ വൈകീട്ടാണ് പ്രതിഷ്ഠാദിന മഹോത്സവവുമായി ബന്ധപ്പെട്ട് ഗാനമേള സംഘടിപ്പിച്ചത്.  തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘമാണ് ഗണഗീതം പാടിയത്. 'പരമ പവിത്രമതാമീ മണ്ണിൽ ' എന്നുതുടങ്ങുന്ന ഗാനമാണ് സംഘം ആലപിച്ചത്. പിന്നാലെ സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി. ഉന്തും തള്ളുമായതോടെ പാട്ട് നിർത്തുകയായിരുന്നു. രാഷ്‌ട്രീയഭേദമന്യേ എല്ലാവരോടും പണപിരിവ് നടത്തിയാണ് ഉത്സവം നടത്തുന്നത്. ആ പണം ഉപയോഗിച്ച് തന്നെയാണ് ഗാനമേള നടത്തിയതും. ആ പരിപാടിയിൽ ആർഎസ്എസ് അജണ്ടയ്ക്ക് അനുസൃതമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ശരില്ലെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930