25 February, 2026 11:27:36 AM


ജെ ഇ ഇ മെയിൻസ് സെഷൻ 1 ൽ വിജയത്തിളക്കവുമായി ജൈത്രയാത്ര തുടർന്ന് കെ ഇ സ്കൂൾ മാന്നാനം



മാന്നാനം : ജെ ഇ ഇ മെയിൻ സെഷൻ 1 പേപ്പർ 2 ബി പ്ലാനിങ്ങിൽ  കെ ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥി ഗൗരി ശങ്കർ വി മുഴുവൻ മാർക്കും  കരസ്ഥമാക്കി അഖിലേന്ത്യാ തലത്തിൽ ഒന്നാമതെത്തി. നിരഞ്ജൻ ജെ പിള്ള, റോഷൻ രാജു, ആൽഫ്രഡ് ജെൻസൺ, ജേക്കബ് സോബി മടത്തിൽ, ആരോൺ തോമസ് ജേക്കബ് എന്നിവർ ജെ ഇ ഇ മെയിൻസ് സെക്ഷൻ വണ്ണിൽ 99.9 ന് മുകളിൽ പെർസെന്റയിൽ സ്കോർ കരസ്ഥമാക്കി. അതോടൊപ്പം കെ ഇ സ്കൂളിലെ 39 വിദ്യാർത്ഥികൾ 99 പെർസെന്റയിൽ സ്കോറിന് മുകളിൽ  നേടി സ്കൂളിന് അഭിമാനമായി. കഠിനാധ്വാനവും ലക്ഷ്യബോധവും ചിട്ടയായ പരിശീലനവും കൈമുതലാക്കി വിദ്യാർഥികൾ നേടിയ ഉന്നത വിജയം ഏറെ അഭിമാനകരമാണെന്ന് കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ റവ ഡോ ജെയിംസ് മുല്ലശ്ശേരി സി എം ഐ അറിയിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 958