06 October, 2026 10:10:14 AM


മുംബൈ ബസ് ഡിപ്പോയിൽ തീപിടിത്തം; 10 എസി ബസുകൾ കത്തിനശിച്ചു



മുംബൈ: മുംബൈയിലെ ബ്രിഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) ഡിപ്പോയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരം 5.45ഓടെ അനിക് ഡിപ്പോ യാർഡിലാണ് തീപിടിത്തമുണ്ടായത്. യാർഡിൽ നിർത്തിയിട്ടിരുന്ന 10 ബസുകൾ കത്തിനശിച്ചു. സ്വകാര്യ ഓപ്പറേറ്ററായ ഡാഗ ഗ്രൂപ്പിൽ നിന്ന് ബെസ്റ്റ് ഏറ്റെടുത്ത പുതിയ എയർകണ്ടീഷൻഡ് മിഡി ബസുകളാണ് തീപിടിത്തത്തിൽ നശിച്ചത്. സിംഗിൾ ഡെക്കർ മിനി ബസുകളായ ഇവ സിഎൻജി ഉപയോഗിച്ചാണ് പ്രവർത്തിച്ചിരുന്നത്. തീപിടിത്തം പടർന്നതോടെ ബസുകളിൽ നിന്ന് കനത്ത കറുത്ത പുക ഉയരുന്നതും തീ ആളിപ്പടരുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നു. സ്ഫോടനശബ്ദങ്ങൾ കേട്ടതായി പ്രദേശത്തുണ്ടായിരുന്നവർ പറഞ്ഞു. വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയതിനെ തുടർന്ന് തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910