10 February, 2019 08:02:54 AM


നീണ്ടൂര്‍ ജെ-യെസ് ഫാം ഉടമ ജോയി ചെമ്മാച്ചേല്‍ ചിക്കാഗോയില്‍ അന്തരിച്ചു



ചിക്കാഗോ: കോട്ടയം നീണ്ടൂര്‍ ജെ-യെസ് ഫാം ഉടമ നീണ്ടൂര്‍ ചെമ്മാച്ചേല്‍ പരേതരായ ലൂക്കോസിന്‍റെയും അല്ലി ടീച്ചറിന്‍റെയും മകന്‍ ജോയി ചെമ്മാച്ചേല്‍ (55) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗം ഷൈല, മക്കള്‍ ലൂക്സ്, ജിയോ, അല്ലി, മെറി. ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ്, കെ.സി.എസ്. പ്രസിഡന്‍റ്, കെ.സി.സി.എന്‍.എ വൈസ് പ്രസിഡന്‍റ്, റോമില്‍ നടന്ന ക്നാനായ ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട്, സെന്‍റ് മേരീസ് പള്ളികളുടെ ട്രസ്റ്റി എന്നിങ്ങനെ വിവിധ സാമൂഹികസാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോയി സിനിമ സീരിയല്‍ രംഗത്തും തന്‍റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അമ്മ സംഘടനയിൽ  നിലവിൽ അംഗമാണ്. സംസ്കാരം15ന് രാവിലെ  9.30നു ചിക്കാഗോ സെൻറ് മേരിസ് ചർച്ചിൽ നടക്കും. സംസ്കാര ചടങ്ങുകളുടെ തൽസമയ സംപ്രേഷണം 15നു വൈകിട്ട് 8നു നീണ്ടൂർ രാജമകൾ ഓഡിറ്റോറിയത്തിൽ നടക്കും.


 .



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.7K