08 February, 2024 11:34:10 AM
മുൻ ലേബർ കമ്മിഷണർ കെ.എസ്.പ്രേമചന്ദ്ര കുറുപ്പ് അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എസ്. പ്രേമചന്ദ്ര കുറുപ്പ് ഐ എ എസ് (റിട്ട) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസായിരുന്നു.
മുൻ ടൂറിസം ഡയറക്ടറായിരുന്നു. ലേബർ കമ്മീഷണർ, കേപ് ഡയറക്ടർ പദവികൾ വഹിച്ചിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.