10 April, 2024 08:02:28 PM


മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ എബി തോമസിൻ്റെ മാതാവ് അന്തരിച്ചു



കല്ലിശ്ശേരി:  മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ എബി തോമസിൻ്റെ മാതാവും, കല്ലിശ്ശേരി വെസ്റ്റ് ഓതറ തൈമറവുംങ്കര ആലുംമൂട്ടിൽ പരേതനായ തോമസ് കുരുവിളയുടെ ഭാര്യയുമായ  ശോശാമ്മ(കുഞ്ഞുമോൾ -75) അന്തരിച്ചു. പുനലൂർ പാലമൂട്ടിൽ കുടുംബാംഗമാണ്.

സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12 ന് കല്ലിശ്ശേരി  സെൻ്റ് തോമസ് മലങ്കര കത്തോലിക്കാപ്പള്ളി സെമിത്തേരിയിൽ. മറ്റ് മക്കൾ: ജോബി തോമസ് (ഓസ്ട്രേലിയ), ബോബി തോമസ് (ടയോട്ട , തിരുവല്ല). മരുമക്കൾ : ചിറ്റാർ കുളത്തുങ്കൽ സോണി ജോബി , ചരിവുപറമ്പിൽ മറിയാമ്മ ബോബി, വള്ളികുന്നം ചുങ്കത്തടത്തിൽ ജിൻസി.ജി. ജോൺ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K