02 May, 2019 09:54:38 AM
കേരളാ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി സുഭാഷണ്‍ റെഡ്ഡി അന്തരിച്ചു
ഹൈദരാബാദ്: കേരളാ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ബി സുഭാഷണ്‍ റെഡ്ഡി അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. 2004 നവംബറിലാണ് അദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിതനായത്. 2005 മാര്‍ച്ചില്‍ വിരമിക്കുകയും ചെയ്തു. പിന്നീട് ആന്ധ്രാപ്രദേശ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായും ലോകായുക്തയായും അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു.