30 August, 2019 04:02:17 PM


ടാര്‍പോളിന്‍ പറന്ന് വീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ബസിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു



മുവാറ്റുപുഴ : മുവാറ്റുപുഴ മാര്‍ക്കറ്റ് റോഡില്‍ ടാര്‍പോളിന്‍ പറന്ന് വന്ന് ഓടികൊണ്ടിരുന്ന സ്കൂട്ടറില്‍ വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. മുവാറ്റുപുഴ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ വിദ്യാര്‍ത്ഥിയും വെസ്റ്റ് മുളവൂര്‍ കവണപറമ്പില്‍ ജാഫറിന്‍റെ മകനുമായ മുഹമ്മദ് റാഫി (17) ആണ് മരിച്ചത്.

വാഴക്കുലയുമായി വന്ന വാഹനത്തിന്‍റെ മുകളിൽ വിരിച്ചിരുന്ന ടാർപോളിൻ ഷീറ്റ് പറന്നു വന്ന് സ്കൂട്ടറില്‍ യാത്ര ചെയ്തിരുന്നമുഹമ്മദ് റാഫിയുടെ മുഖത്തേക്ക് വീഴുകയായിരുന്നു ഇതോടെ നിയന്ത്രണം വിട്ട സ്കൂട്ടർ സ്വകാര്യ ബസ്സിന് പിറകിലിടിച്ചാണ് അപകടമുണ്ടായത്. മാതാവ് മുളവൂര്‍ കാട്ടാക്കുടി കുടുംബാംഗം സുഹറ. ഏക സഹോദരി അല്‍ഫിയ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K