02 September, 2019 11:43:07 AM


കോതമംഗലത്ത് സ്‌കൂള്‍ വാനിന് തീപിടിച്ചു; പത്തോളം കുട്ടികളെ പരിക്കേല്‍ക്കാതെ രക്ഷപെടുത്തി




കോതമംഗലം: കോതമംഗലത്ത് സ്‌കൂള്‍ വാനിന് തീപിടിച്ചു. പരിക്കേല്‍ക്കാതെ വാഹനത്തിലുണ്ടായിരുന്ന പത്തോളം കുട്ടികളെ രക്ഷപെടുത്തി. കോതമംഗലം മാലിപ്പാറ ഫാത്തിമ മാതാ സ്‌കൂളിലേക്ക് കുട്ടികളുമായി പോകുകയായിരുന്ന വാനിനാണ് തീപിടിച്ചത്. വാന്‍ പൂര്‍ണമായും കത്തി നശിച്ചു. കോതമംഗലത്തു നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K