16 September, 2019 09:57:46 AM


എറണാകുളം കാരിക്കോട് കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം; രണ്ട് പേര്‍ക്ക് പരിക്ക്



കൊച്ചി: എറണാകുളം ജില്ലയിലെ കാരിക്കോട് നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇട്ടിയാട്ടുകര കോയയുടെ മകൻ ആദിലാണ് മരിച്ചത്. ആദിൽ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാരിക്കോട് പെട്രോൾ പമ്പിനടുത്തുവെച്ച് പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ആദിലിന്‍റെ ഖബറടക്കം വൈകിട്ട് ശ്രീമൂലനഗരം ചുള്ളിക്കാട് ജുമാമസ്ജിദിൽ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K