20 September, 2019 12:44:26 PM


മുളന്തുരുത്തി കട്ടപ്പിള്ളി ഗേറ്റിനു സമീപം പോലീസ്കാരന്‍ റയിൽവേ ട്രാക്കിൽ മരിച്ച നിലയില്‍



മുളന്തുരുത്തി: കട്ടപ്പിള്ളി റയിൽവേ ഗേറ്റിനു സമീപം പോലീസ്കാരന്‍ ട്രാക്കിൽ മരിച്ച നിലയില്‍. തിരുവനന്തപുരം റയില്‍വേ പോലീസ് വിംഗിലെ കോണ്‍സ്റ്റബിള്‍ ആറ്റിങ്ങല്‍ ചെറുകരക്കോണം തൊട്ടിക്കാവ് എ.നസുമുദ്ദീന്‍ (44) ആണ് മരിച്ചത്.  ഭാര്യയോടും രണ്ട് കുട്ടികളോടുമൊപ്പം പുനലൂരില്‍ റയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് താമസം.


വയനാട് പോലീസ് സ്റ്റേഷനില്‍ ജോലിയിലിരിക്കെ ഹൌസിംഗ് സൊസൈറ്റിയില്‍ നിന്നും എടുത്ത വായ്പ തുക തിരിച്ചടച്ചശേഷം ട്രയിനില്‍ നാട്ടിലേക്ക് തിരിച്ചതാണ് നസുമുദ്ദീന്‍. ട്രയിനില്‍നിന്ന് താഴെ വീണായിരിക്കാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത വല്ലതും ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മുളന്തുരുത്തി എസ്ഐ എം.പി.എബിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 



Share this News Now:
  • Google+
Like(s): 263