26 September, 2019 02:08:25 PM


പിറവം പള്ളിയിൽ വൻ സംഘർഷം: പൊലീസ് പൂട്ട് പൊളിച്ച് പള്ളിക്കകത്ത് കയറി; അറസ്റ്റ് നടപടികള്‍ തുടങ്ങി



കൊച്ചി: തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ സംഘർഷം തുടരുന്നു. പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി പൊലീസ് നടപടികൾ തുടങ്ങി. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് തകർത്താണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. പള്ളിക്കകത്ത് കയറിയ പൊലീസ് അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. യാക്കോബായ വിഭാഗക്കാരാണ് പള്ളി ഗേറ്റ് താഴിട്ട് പൂട്ടിയിട്ടത്. 


ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് പൂട്ടുപൊളിച്ച് പള്ളിക്കകത്ത് കയറിയത്. ഏണി ഉപയോഗിച്ചും പൂട്ടു പൊളിച്ചുമാണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. ആയിരത്തോളം പൊലീസുകാരാണ് പള്ളി പരിസരത്ത് എത്തിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് 1.45ന് റിപ്പോർട്ട്‌ നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എഎം ഷഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. വൈദികരടക്കമുള്ള യാക്കോബായ വിശ്വാസികളാണ് പള്ളിക്കുള്ളിൽ നിലയുറച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K