03 October, 2019 10:41:34 PM


മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് എല്ലാവരും ഒഴിയാന്‍ തയ്യാറായി; വെള്ളവും വൈദ്യുതിയും വിച്ഛേദിക്കില്ല - ജില്ലാ കളക്ടര്‍



കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദ്ദേശിച്ച മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഇതുവരെ 243 ഉടമകള്‍ ഒഴിഞ്ഞു. 83 കുടുംബങ്ങള്‍ ഇനിയും  ഒഴിയാനുണ്ട്. അതിനിടെ, ഫ്‌ളാറ്റുകളിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. എല്ലാവരും ഒഴിയാന്‍ തയ്യാറായിട്ടുണ്ട്. എല്ലാവര്‍ക്കും ആവശ്യമായ സഹായം നല്‍കും. വേറെ ഫ്‌ളാറ്റ് കിട്ടാത്തവര്‍ക്ക് അതിനുള്ള സഹായം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.


ആല്‍ഫാ ഫ്‌ളാറ്റില്‍ ആകെ 73 കുടുംബങ്ങളാണുള്ളത്. ഇതില്‍ 52 കുടുംബങ്ങള്‍ ഒഴിഞ്ഞു. 21പേര്‍ ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്. ഹോളി ഫെയ്ത്തില്‍ 90 കുടുംബങ്ങളുള്ളതില്‍ 72പേര്‍ ഒഴിഞ്ഞു. 18പേര്‍ ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റില്‍ ആകെ 40 കുടുംബങ്ങളുള്ളതില്‍ 36പേര്‍ ഒഴിഞ്ഞു. നാലുകുടുംബം ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്. ജയിന്‍ ഫ്‌ളാറ്റില്‍ 122 കുടുംബങ്ങള്‍ താമസമുള്ളതില്‍ 83കുടുംബങ്ങള്‍ ഒഴിഞ്ഞു. 39പേര്‍ ഒഴിയാനുള്ള തയ്യാറെടുപ്പിലാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K