28 October, 2019 08:37:38 PM


കെല്‍ട്രോണ്‍ തിരുവനന്തപുരം സെന്‍ററില്‍ തൊഴിലധിഷ്ഠിത ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകള്‍




കൊച്ചി: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ തിരുവനന്തപുരത്തുള്ള വഴുതക്കാട് നോളജ് സെന്ററിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.റ്റി.ഐ, വി.എച്ച്.എസ്.സി, ഡിഗ്രി, ഡിപ്ലോമ പാസ്സായവരില്‍ നിന്നും  ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള വിവിധ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  വളരെയേറെ പുരോഗമിച്ചുകൊണ്ടിരിക്കുന്നതും ധാരാളം തൊഴില്‍ സാദ്ധ്യതകള്‍ ഉള്ളതുമായ ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍, മള്‍ട്ടീമീഡിയ എന്നീ മേഖലകളിലെ വമ്പിച്ച അവസരങ്ങള്‍ കണക്കിലെടുത്താണ് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ കഴിഞ്ഞ ഏറെ വര്‍ഷക്കാലമായി ആനിമേഷന്‍, മള്‍ട്ടീമീഡിയകോഴ്‌സുകള്‍ വിജയകരമായി നടത്തി വരുന്നത്. പ്രാഗത്ഭ്യം തെളിയിച്ച അദ്ധ്യാപകരുടെ ഒരു കൂട്ടായ്മ കെല്‍ട്രോണിന്റെ അക്കാഡമിക്ക് നിലവാരം മികവുറ്റതാക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.  


കൂടാതെ റ്റുഡി ചിത്രങ്ങളില്‍ നിന്നും  ത്രീഡി ചിത്രങ്ങളിലേക്കുള്ള രുപാന്തരണം വര്‍ദ്ധിച്ച തൊഴിലവസരങ്ങളാണ് മേഖലയില്‍ സൃഷ്ടിക്കുന്നത്. ദൃശ്യമാധ്യമ ലോകത്തിലെ വിസ്മയങ്ങളില്‍ യുവാക്കളുടെ കഴിവും ഭാവനയും വേണ്ടുവോളം ഉപയോഗിക്കുവാന്‍ അവസരം നല്‍കുന്ന കെല്‍ട്രോണിന്റെ ആനിമേഷന്‍, മള്‍ട്ടീമീഡിയ കോഴ്‌സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയ ഡിസൈനിഗ് ആന്റ് ഡിജിറ്റര്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ഫിലിം മേക്കിംഗ്  ഡിപ്ലോമ ഇന്‍ ത്രീഡി ആനിമേഷന്‍ വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡൈനാമിക്‌സ് ആന്റ് വി.എഫ്.എക്‌സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്‌സ് ഡിസൈന്‍ മുതലായവയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.  വിശദവിവരങ്ങള്‍ക്ക്:  നമ്പര്‍: 0471 2325154 / 0471 4016555.


കെല്‍ട്രോണ്‍ നടത്തുന്ന കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റെനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്‌സിന്റെ 2019-2020 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: പ്ലസ് ടു, ഐറ്റിഐ, ഡിപ്ലോമ, ബി.ടെക്ക്. പ്രായപരിധി ഇല്ല. ഇലക്‌ട്രോണിക്‌സ്, കംമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, നെറ്റ്‌വര്‍ക്ക്, ലാപ്‌ടോപ് റിപ്പെയര്‍, ഐ ഒ റ്റി, സിസിറ്റിവി ക്യാമറ ആന്റ ്‌മൊബൈല്‍ ടെക്‌നോളജി മേഖലയില്‍ ആയിരിക്കും പരിശീലനം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in വെബ്‌സൈറ്റിലും അപേക്ഷഫോം ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 31. വിശദ വിവരങ്ങള്‍ക്ക് :0471-2325154/4016555 ഫോണ്‍ നമ്പറിലോ, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം വിലാസത്തിലോ ബന്ധപ്പെടുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K