07 November, 2019 09:30:33 PM
റിട്ട. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഏറ്റുമാനൂർ കിഴക്കേടത്ത് നാരായണക്കുറുപ്പ് അന്തരിച്ചു
ഏറ്റുമാനൂര്‍: റിട്ടയേര്‍ഡ് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ഏറ്റുമാനൂര്‍ കിഴക്കേടത്ത് എം ഇ നാരായണക്കുറുപ്പ് (91) അന്തരിച്ചു. ഭാര്യ: കാരൂർ നീലകണ്ഠപിള്ളയുടെ മൂത്ത മകള്‍ ബി.സരസ്വതിയമ്മ (റിട്ട ഹെഡ്മിസ്ട്രസ്, കിടങ്ങൂര്‍ എന്‍എസ്എസ് ഹൈസ്‌കൂള്‍), മക്കള്‍: വേണു (ഛായാഗ്രഹകന്‍). രാമചന്ദ്രന്‍ നായര്‍ (മുന്‍ ജില്ലാ പോലീസ് മേധാവി, കോട്ടയം), മരുമക്കള്‍: ബീനാ പോള്‍ (ചിത്രസംയോജക), അപർണ. മൃതദേഹം വെള്ളിയാഴ്ച 11 മണിയോടെ വടക്കോ നടയിലുള്ള വസതിയില്‍ എത്തിക്കും. സംസ്‌കാരം രാത്രി 8ന് വീട്ടുവളപ്പില്‍.