25 February, 2020 11:11:51 PM


ഈജിപ്ത് മുന്‍ പ്രസിഡന്‍റ് ഹുസ്‌നി മുബാറക്ക് അന്തരിച്ചു




കെയ്‌റോ : ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്ക് അന്തരിച്ചു. 91 വയസ്സായിരുന്നു. കെയ്‌റോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുബാറക്കിനെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാനായില്ല. 30 വര്‍ഷത്തോളം ഈജിപ്തിന്റെ പ്രസിഡന്റ് പദവിയിലിരുന്ന അദ്ദേഹം 2011ലുണ്ടായ ജനകീയ വിപ്ലവത്തെ തുടര്‍ന്നാണ് പടിയിറങ്ങിയത്. 1981ല്‍ ഈജിപ്തിന്റെ നാലാമത് പ്രസിഡന്റായി സ്ഥാനമേറ്റ അദ്ദേഹം പുറത്താകുന്നതു വരെ പദവിയില്‍ തുടര്‍ന്നു. വിപ്ലവത്തിനു ശേഷം വര്‍ഷങ്ങളോളം ജയിലിലടക്കപ്പെട്ട മുബാറക്ക് 2017ല്‍ കുറ്റവിമുക്തനാവുകയും തടവില്‍ നിന്ന് മോചിതനാവുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K