18 March, 2020 12:13:38 PM


സാമൂഹ്യ സേവനത്തിനായി ജോലി ഉപേക്ഷിക്കാന്‍ ആലോചനയെന്ന് രജിത് കുമാര്‍



ആലുവ: സാമൂഹ്യ സേവനത്തിനായി അധ്യാപക ജോലി ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഡോ. രജിത് കുമാര്‍. അറസ്റ്റിലായി ആലുവ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയതായിരുന്നു അദ്ദേഹം. താന്‍ ഒളിവിലായിരുന്നില്ലെന്നും വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ശല്യമാകേണ്ടാ എന്ന് കരുതിയാണ് രണ്ട് മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തത്. വിമാനത്താവളത്തിലെ സംഭവം അജ്ഞതയില്‍ നിന്നുണ്ടായതാണെന്ന് അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K