28 March, 2020 11:37:49 PM


മദ്യം ലഭിച്ചില്ല: സംസ്ഥാനത്ത് ആറാമത്തെ ആത്മഹത്യ; മരിച്ചത് നോര്‍ത്ത് പറവൂര്‍ സ്വദേശി



കൊച്ചി: മദ്യം ലഭിക്കാത്തതിനെത്തുടർന്ന് സംസ്ഥാനത്ത് ഒരു ആത്മഹത്യ കൂടി. നോർത്ത് പറവൂർ കൈതാരം കൊക്കുംപടി സമൂഹം വീട്ടിൽ ഭാവന്‍റെ മകൻ വാസു (36) ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ഇതോടെ മദ്യം കിട്ടാത്തതിനെത്തുടർന്നുണ്ടായ മാനസിക പ്രശ്നത്തെത്തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി.


കൂലിപ്പണിക്കാരനായ വാസു അമ്മയ്ക്ക് ഒപ്പമായിരുന്നു  താമസം. അഞ്ചരയോടെ അമ്മ പുറത്ത് പോയി. ഈ സമയത്താണ് തൂങ്ങിയത്. അമ്മ തിരിച്ചെത്തി വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. തുടർന്ന് നാട്ടുകാരെത്തി വാതിൽ പൊളിച്ച് മൃതദേഹം പുറത്തിറക്കുകയായിരുന്നു. മദ്യം ലഭിയ്ക്കാത്തതിനെത്തുടർന്ന് വാസു അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇയാളുടെ മൃതദേഹം പറവൂർ താലൂക്ക്  ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K