30 March, 2020 11:02:02 AM


കൊറോണയെ തോൽപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ വിവാഹനിശ്ചയം



കൊച്ചി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവാഹ നിശ്ചയം നടന്നത് വീഡിയോ കോണ്‍ഫറന്‍സിലൂടെ. എറണാകുളം സ്വദേശി രാകേഷിന്റെയും തൃശ്ശൂര്‍ അന്നനാട് സ്വദേശിനി അമൃത കൃഷ്ണയുടെയും വിവാഹ നിശ്ചയമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്നത്. അടുത്ത മാസം 26നനാണ് വിവാഹം.


റിട്ട. റവന്യൂ ജീവനക്കാരന്‍ എറണാകുളം തിരുവാങ്കുളം തൈക്കൂട്ടത്തില്‍ ജയരാജന്റെയും റിട്ട. അധ്യാപിക ഇന്ദിരാ ദേവിയുടെയും മകനാണ് രാകേഷ്. റബര്‍ ബോര്‍ഡ് ജീവനക്കാരനായ പെലക്കാട്ട് ഗോപാലകൃഷ്ണന്റെയും അധ്യാപിക സുനന്ദയുടെയും മകളാണ് അമൃത. ജോലി സ്ഥലത്താണ് ഇരുവരും ഉള്ളത്. ബംഗളൂരുവിലെ ബി പി സി എല്‍ ഉദ്യോഗസ്ഥയാണ് അമൃത. രാഹുല്‍ ചെന്നൈയില്‍ നിസാന്‍ കമ്പനിയില്‍ എന്‍ജിനീയറായും ജോലി ചെയ്ത് വരുന്നു.


വധുവിന്റെ അച്ഛന്‍ ഗോപാലക്കൃഷ്ണന്‍ വേദപഠനം നടത്തിയയിട്ടുള്ളതിനാല്‍ പുറമെ നിന്നുള്ള കാര്‍മികരുടെ ആവശ്യമുണ്ടായിരുന്നില്ല. പ്രതിശ്രുതവരനും വധുവും ഇരുവരുടെയും മാതാപിതാക്കളും മാത്രമാണ് വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K