30 March, 2020 11:12:54 AM


വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ ഭര്‍ത്താവ് പി എ മത്തായി അന്തരിച്ചു



അങ്കമാലി : വനിതാ കമീഷൻ അധ്യക്ഷയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ എം സി ജോസഫൈന്റെ ഭർത്താവ്‌ പി എ മത്തായി ( 72 ) അന്തരിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, സിഐടിയു ഏരിയ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. അങ്കമാലി നഗരസഭ മുൻ കൗൺസിലറായിരുന്നു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K