15 April, 2020 10:08:02 PM


ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു; 4 പേര്‍ അറസ്റ്റില്‍



കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ച്‌ ബീച്ചില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ടു മരിച്ചു. സംഭവത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി സെന്റ് ജോണ്‍ പാട്ടം മിനി കോളനി ബീച്ചില്‍ കുളിക്കാനിറങ്ങിയ ഇമ്മാനുവെല്‍ (19) ആണ് ഒഴുക്കില്‍പെട്ട് മരിച്ചത്. ഒപ്പം കുളിക്കാനിറങ്ങിയ നാലു പേരെയാണ് പോലിസ് കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ്,118 (ഇ) കെ പി ആക്‌ട് എന്നിവ പ്രകരം കേസെടുത്ത് അറസ്റ്റു ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K