07 May, 2020 09:34:51 AM


കൂ​ത്താ​ട്ടു​ക​ള​ത്ത് അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം; പോലീസ് ലാത്തിവീശി



കൊ​ച്ചി: നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൂ​ത്താ​ട്ടു​ക​ള​ത്ത് അ​ന്യസംസ്ഥാന തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം. റോഡിൽ ആളുകൾ കൂടിയതോടെ തൊഴിലാളികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ലോ​ക്ക്ഡൗ​ണ്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച് വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ടം​ചേ​ര്‍​ന്ന് പ്ര​തി​ഷേ​ധി​ച്ച​ത്. അഞ്ഞൂറോളം തൊഴിലാളികളാണ് മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങിയത്.


സമീപത്തുള്ള അന്യസംസ്ഥാനക്കാര്‍ക്ക് നാട്ടിലേക്ക് പോകാനുള്ള സൗകര്യം ലഭിച്ചുവെങ്കിലും കൂത്താട്ടുകുളത്തുള്ളവര്‍ക്കു സൗകര്യം ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. പ്രതിഷേധിച്ചവരെ കാര്യം പറഞ്ഞു മനസിലാക്കി തിരിച്ചയക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് പൊലീസ് ലാത്തിവീശുകയായിരുന്നു. ഇതിനിടെ കൂത്താട്ടുകുളത്തിന് സമീപത്തുള്ള കുടിയേറ്റ തൊഴിലാളികളും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. ഇവരെയും പൊലീസ് വിരട്ടിവിട്ടു.



Share this News Now:
  • Google+
Like(s): 3.7K