14 May, 2020 07:51:18 PM


സീരിയല്‍ വരുമാനം നിലച്ചു; ചാരായം വാറ്റി വിറ്റ് സഹസംവിധായകൻ



പെരുമ്പാവൂർ: ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ ചാരായവാറ്റ് ആരംഭിച്ച സീരിയൽ സഹസംവിധായകൻ എക്സൈസ് പിടിയിലായി. മലയാളത്തിലെ ഒരു പ്രമുഖ സീരിയലിന്‍റെ സഹസംവിധായകനായിരുന്ന കുന്നത്തുനാട് ഒക്കല്‍ സ്വദേശി വട്ടപ്പാറ മണി (28) ആണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. വീട്ടിൽ ചാരായം വാറ്റി വിൽക്കുന്നെന്ന് എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ എ.എസ്. രഞ്ജിത്തിന് വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
എക്സൈസ് സംഘം സ്ഥലത്തെത്തിയതോടെ പ്രതി അകത്തുനിന്ന് വീട് പൂട്ടി. വീട്ടിലുണ്ടായിരുന്ന വാറ്റു ചാരായവും വാഷും ടോയ്‍ലറ്റിൽ ഒഴിച്ചു കളഞ്ഞ ശേഷമാണ് കതകു തുറന്നത്. പാത്രവും തറയുമെല്ലാം മണ്ണെണ്ണ ഒഴിച്ച് കഴുകുകയും ചെയ്തു. അതുകൊണ്ടു വളരെ കുറഞ്ഞ അളവ് ചാരായവും വാഷും മാത്രമാണ് ഉദ്യോഗസ്ഥർക്കു ലഭിച്ചത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. മുഹമ്മദ് ഹാരിഷിന്‍റെ നേതൃത്വത്തില്‍ പെരുമ്പാവൂർ എക്സൈസ് റേഞ്ച് പാർട്ടി അറസ്റ്റ് ചെയ്ത മണിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K