16 May, 2020 02:01:49 PM


മു​ള​ന്തു​രു​ത്തി​യി​ൽ വാ​ഹ​നാ​പ​കടം: കടുത്തുരുത്തി സ്വദേശികളായ ര​ണ്ട് പേ​ർ മ​രി​ച്ചു



കൊ​ച്ചി: എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. കോ​ട്ട​യം ക​ടു​ത്തു​രു​ത്തി വെള്ളാശേരി കരിയാത്തയിൽ മണിയുടെ മകൻ സുന്ദരേശ് (38), ഇരവിമംഗലം കല്ലിരിക്കുംകാലായിൽ ചാക്കോയുടെ മകൻ ബാബു (54) എ​ന്നി​വ​രാ​ണ് മരിച്ചത്.


ശ​നി​യാ​ഴ്ച രാ​വി​ലെ 7 മണിയോടെ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ടാറിംഗ് ജോലിക്കാരായ ഇവർ ചോറ്റാനിക്കര ഭാഗത്തേക്ക് പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുന്ദരേശനും ബാബുവും തത്ക്ഷണം മരിച്ചു. ജീപ്പിലുണ്ടായിരുന്ന മറ്റ് തൊഴിലാളികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കടുത്തുരുത്തിയിൽ നിന്നും രാവിലെയാണ് തൊഴിലാളികളുമായി ജീപ്പ് പുറപ്പെട്ടത്. ചോറ്റാനിക്കര എരുവേലിയിലായിരുന്നു ടാറിംഗ്. ജീപ്പിന് മുന്നിൽ എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു കണ്ടെയ്‌നർ ലോറിയുണ്ടായിരുന്നു. അരയൻകാവ് വളവ് ഭാഗത്ത് വച്ച് ജീപ്പ് കണ്ടയ്‌നറിനെ മറികടന്നു. ഈ സമയം, വളവിൽ നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന മിനി ചരക്ക് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.


പൊലീസ് സ്ഥലത്ത് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ജീവൻ നഷ്ടപ്പെട്ടിരുന്നു. എസ് ഐ എബിയുടെ നേതൃത്വത്തിൽ മുളന്തുരുത്തി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K