03 June, 2020 12:35:05 AM


ബാലികയെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു വ​ര്‍​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും



കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു വ​ര്‍​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ഐ​ക്ക​ര​നാ​ട് പ​ഴ​ന്തോ​ട്ടം പു​റ​ത്തേ​പ​റ​മ്പി​ല്‍ ച​ക്ക​ര അ​നി​യെ​ന്ന അ​നി​ല്‍ കു​മാ​റി(44) നെ​യാ​ണ് സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മാ​യു​ള്ള പ്ര​ത്യേ​ക സെ​ഷ​ന്‍​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2017 സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​ന് 11 കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന​താ​ണ് കേ​സ്. ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​പ്ര​കാ​ര​വും പോ​ക്‌​സോ നി​യ​മ പ്ര​കാ​ര​വു​മാ​ണ് പ്ര​തി കു​റ്റം ചെ​യ്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. പി​ഴ​യൊ​ടു​ക്കി​യി​ല്ലേ​ല്‍ മൂ​ന്നു മാ​സം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K