15 June, 2020 11:41:39 PM


സക്കീര്‍ ഹുസൈനെ സിപിഎം ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ ശിപാര്‍ശ



കൊച്ചി: ടി.എം സക്കീർ ഹുസൈനെ സിപിഎം കളമശേരി ഏരിയ സെക്രട്ടറി, എറണാകുളം ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കാന്‍ ശിപാര്‍ശ. സക്കീര്‍ ഹുസൈനെതിരായ അന്വേഷണ റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി.


സി.എം ദിനേശ് മണി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാന നേതൃത്വം നടപടി പ്രഖ്യാപിക്കും. പ്രളയഫണ്ട് തട്ടിപ്പ്, വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം തുടങ്ങിയതടക്കമുള്ള ആരോപണങ്ങള്‍ സക്കീര്‍ ഹുസൈനെതിരെ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷനാണ് സക്കീര്‍ ഹുസൈനെതിരെ അന്വേഷണം നടത്തിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K