19 June, 2020 08:57:07 AM


കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് സംശയം: യു​വാ​വ് വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ടി​ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു



കൊ​ച്ചി: കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന മ​നോ​വി​ഷ​മ​ത്തി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. എ​റ​ണാ​കു​ളം വെ​ണ്ടു​രു​ത്തി പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ടി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി​യാ​ണ് യു​വാ​വി​നെ ര​ക്ഷി​ച്ച​ത്. വെ​ള്ള​ത്തി​ൽ​നി​ന്ന് ക​യ​റു​ന്ന​തി​നാ​യി ക​യ​ര്‍ ഇ​ട്ടു​കൊ​ടു​ത്തെ​ങ്കി​ലും അ​തി​ല്‍ പി​ടി​ക്കാ​ന്‍ യു​വാ​വ് ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി ഇ​യാ​ളെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ച്ച യു​വാ​വി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K