08 July, 2020 11:04:13 PM


ക്വാറന്റൈന്‍ ലംഘിച്ച്‌ മദ്യ ലഹരിയില്‍ കറക്കം; കണ്ണൂര്‍ സ്വദേശിയെ പിടികൂടി പോലീസിലേല്‍പ്പിച്ചു



കൊച്ചി: ക്വാറന്റൈന്‍ ലംഘിച്ച്‌ മദ്യലഹരിയില്‍ ഉല്ലസിച്ചു നടന്നയാളെ നാട്ടുകാര്‍ പിടികൂടി. പിന്നീട് പോലീസെത്തി ഇയാളെ കൊച്ചിയില്‍ സുരക്ഷാ ജീവനക്കാരുള്ള ക്വാറന്റൈനിലേക്ക് മാറ്റി. ചൊവ്വര ഫെറിക്ക് സമീപമുള്ള ഫ്ലാറ്റില്‍ ക്വറന്റൈനിലായിരിക്കും എന്നാണ് ആഫ്രിക്കന്‍ രാജ്യത്തു നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ ഇത് ലംഘിച്ച്‌ ഉല്ലസിച്ച്‌ നടന്നപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പോലിസിന് കൈമാറുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K