13 July, 2020 10:12:45 PM


വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സിനിമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍



കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ സിനിമ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മലയാള സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സ്വദേശി രാഹുലാണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയയിലൂടെ അടുപ്പത്തിലായ ഇയാള്‍ രണ്ട് വര്‍ഷത്തോളമായി തന്നെ പീഡിപ്പിച്ചു വരികയാണെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ പെണ്‍കുട്ടിയെ സാമ്പത്തികമായി ചൂഷണം ചെയ്തതായും പരാതിയില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K