21 July, 2020 05:52:27 PM


കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു; 45 പേ​ർ​ക്കെ​തി​രെ കേ​സ്



ആ​ലു​വ: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച സം​ഭ​വ​ത്തി​ല്‍ 45 പേ​ര്‍​ക്കെ​തി​രെ കേ​സ്. ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര​യി​ലാ​ണ് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ വൃ​ദ്ധ​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്. മ​രി​ച്ച​യാ​ളു​ടെ ര​ണ്ടു ബ​ന്ധു​ക്ക​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കൂ​ടാ​തെ മ​രി​ക്കു​മ്പോ​ൾ വൃ​ദ്ധ​യ്ക്ക് പ​നി​യു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ത്താ​തെ​യാ​ണ് മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ച​ത്. ഏ​ക​ദേ​ശം 200 പേ​ര്‍ സം​സ്‌​കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. കൂ​ടു​ത​ല്‍ പേ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.



Share this News Now:
  • Google+
Like(s): 2.6K