24 September, 2021 08:40:11 PM


റെസിഡൻസ് അസോസിയേഷൻ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രം; ഒരാൾ അറസ്റ്റിൽ



കൊച്ചി: റെസിഡന്‍സ് അസോസിയേഷന്‍റെ വാട്‌സ്‌അപ്പ് ഗ്രൂപ്പില്‍ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. ചോറ്റാനിക്കര കുരിയക്കാട് വട്ടുകളത്തില്‍ ജോസഫ് ജോര്‍ജ് (43) എന്നയാളെയാണ് ആലുവ സൈബര്‍ പോലിസ് അറസ്റ്റ് ചെയ്തത്. വാട്‌സ്‌അപ്പ് ഗ്രൂപ്പില്‍ അംഗമായ യുവതി മലവെള്ളപാച്ചിലിന്‍റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്‍റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ജോസഫ് ജോർജ് എഡിറ്റ് ചെയ്ത് അശ്ലീല ചിത്രമാക്കി പോസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിക്കാരി പോസ്റ്റ് ചെയ്ത വീഡിയോ അശ്ലീലം ആണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനും, അപകീര്‍ത്തിപ്പെടുത്താനുമാണ് ചിത്രം ഇത്തരത്തില്‍ പ്രചരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. എസ് എച്ച്‌ ഒ എം ബി ലത്തീഫ്, എസ് ഐ എം.ജെ.ഷാജി, എസ് സി പി ഒ പി എം തല്‍ഹത്ത്, സി പി ഒ മാരായ ജെറി കുര്യാക്കോസ്, വികാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K