14 October, 2021 05:14:29 PM
പ്ലസ് വൺ പ്രവേശനം; മന്ത്രി വി. ശിവൻകുട്ടിക്ക് വിമർശനം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് വിമര്‍ശനം. സിപിഎം നിയമസഭാ കക്ഷി യോഗത്തിലാണ് വ്യാപക വിമര്‍ശനം ഉയര്‍ന്നത്. എ പ്ലസ് കണക്കനുസരിച്ച് സീറ്റ് ഉറപ്പാക്കിയില്ലെന്നും പ്രതിസന്ധിയുള്ള ജില്ലകളില്‍ കൂടുതല്‍ സീറ്റ് അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യമുയര്‍ന്നു.
അതേസമയം, മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എംഎല്‍എമാര്‍ക്കൊപ്പമോ എംഎല്‍എമാരുടെ ശിപാര്ശയുമായോ കരാറുകാര്‍ മന്ത്രിയുടെ അടുക്കല്‍ വരുന്ന സ്ഥിതി ഉണ്ടാകാന്‍ പാടില്ലെന്നായിരുന്നു നിയമസഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞത്.
എന്നാല്‍ മന്ത്രിയുടെ പരാമര്‍ശം ജനപ്രതിനിധികളെ പറ്റി ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുമെന്ന് പാര്‍ട്ടി എംഎല്‍എമാര്‍ പറഞ്ഞു. എംഎല്‍എമാരായ എ.എന്‍. ഷംസീര്‍, കെ.വി. സുമേഷ്, കടകംപള്ളി സുരേന്ദ്രന് എന്നിവരാണ് മുഹമ്മദ് റിയാസിനെ വിമര്‍ശിച്ചത്








