26 October, 2021 05:25:07 PM


കൊച്ചി നുവാൽസിൽ വിജിലൻസ് വാരാചരണത്തിന് തുടക്കം



കൊച്ചി: കേന്ദ്രസർക്കാരിൻറെ നിർദേശാനുസരണം ഒക്ടോബർ 26 മുതൽ നവംബർ 1 വരെയുള്ള ഒരാഴ്ചക്കാലം കൊച്ചിയിലെ നിയമ സർവ്വകലാശാലയായ നുവാൽസിൽ വിജിലൻസ് ബോധവത്കരണ വാരമായി ആചരിക്കുന്നു. വാരാചരണത്തിൻറെ ഉദ്‌ഘാടനം നുവാൽസ് മുൻ വൈസ് ചാൻസലറും മുൻ നിയമസഭാ സെക്രട്ടറിയുമായ പ്രൊഫ. ഡോ. എൻ. കെ. ജയകുമാർ നിർവഹിച്ചു. ജീവനക്കാരും അധ്യാപകരും അഖണ്ഡതാ പ്രതിജ്ഞ എടുത്തു.

ജനാധിപത്യ സംവിധാനത്തിന്റെ സുഗമമായ പ്രയാണത്തിന് അഴിമതിയും ദുർഭരണവും തുടച്ച് നീക്കേണ്ടതാണെന്നും അത് വ്യക്തികളുടെയും സമൂഹത്തിൻറെയും ആവശ്യമാണെന്നും ഉദ്‌ഘാടനത്തിനിടയിൽ ഡോ. ജയകുമാർ പറയുകയുണ്ടായി .അഴിമതി തടയലിന് നിയമനിർമാണത്തിനുള്ള പങ്ക് എന്ന വിഷയത്തിൽ ചർച്ചാ സമ്മേളനവും നടന്നു.  വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. സി. സണ്ണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രജിസ്ട്രാർ എം. ജി. മഹാദേവ്, ഫിനാൻസ് ഓഫീസർ അരുൺ കുമാർ എസ്., പ്രൊഫ. ഡോ. മിനി എസ്., വിദ്യാർത്ഥി പ്രതിനിധി നവീൻ കുമാർ എന്നിവർ സംസാരിച്ചു. വാരാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ഡിബേറ്റ്, ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 3.7K