01 November, 2021 09:05:15 PM


'വല്ലവന്‍റെയും കീശയിൽ കൈയിട്ട് ജീവിക്കുന്ന രാഷ്ട്രീയ ഹിജഡകൾക്ക് കഷ്ടപ്പെടുന്നവന്‍റെ വിഷമം മനസിലാവില്ല' - ജോജുവിന് പിന്തുണയുമായി ബൈജു



കൊച്ചി: നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ തല്ലിതകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെ ഇത്തരം സമരമുറകള്‍ നടത്തി ജനങ്ങളെ വട്ടം ചുറ്റിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ കടുത്ത പരാമര്‍ശവുമായി പ്രമുഖ പത്രപ്രവര്‍ത്തകനായ ബൈജു എന്‍ നായര്‍ രംഗത്തെത്തി. വല്ലവന്‍റെയും  കീശയിൽ കൈയിട്ട് അടിച്ചു മാറ്റുന്ന കാശു കൊണ്ട് ജീവിതം കഴിക്കുന്ന രാഷ്ട്രീയ ഹിജഡകൾക്ക്, രാപകലില്ലാതെ കഷ്ടപ്പെട്ട് കാശുണ്ടാക്കി വണ്ടി വാങ്ങിക്കുന്നവന്‍റെ വിഷമം മനസിലാവില്ല എന്നാണ് ബൈജു തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ബൈജു എന്‍ നായരുടെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ. 


"വല്ലവന്‍റെയും  കീശയിൽ കൈയിട്ട് അടിച്ചു മാറ്റുന്ന കാശു കൊണ്ട് ജീവിതം കഴിക്കുന്ന രാഷ്ട്രീയ ഹിജഡകൾക്ക്, രാപകലില്ലാതെ കഷ്ടപ്പെട്ട് കാശുണ്ടാക്കി വണ്ടി വാങ്ങിക്കുന്നവന്‍റെ വിഷമം മനസിലാവില്ല. മറ്റുള്ളവന്‍റെ സമയത്തിന്‍റെ വില മനസിലാക്കാതെ, നേതാക്കന്മാരുടെ വാക്കു കേട്ട്, പ്രതിഫലമായി കിട്ടുന്ന ബിരിയാണിയുടെ ഓർമയിൽ ജനങ്ങളെ തടയാനെത്തുന്ന അണികൾ എന്ന രാഷ്ട്രീയ കോമരങ്ങൾക്കു നേരെ ഉറഞ്ഞു തുള്ളിയ ജോജുവിന്‍റെ വാക്കുകൾ സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു മലയാളിയുടെയും വാക്കുകളാണ്. യാതൊരു പ്രയോജനവുമുണ്ടാകാത്ത ഒരു കാര്യത്തിന്‍റെ പേരിൽ രണ്ടു മണിക്കൂർ വഴിയിൽ കിടക്കേണ്ടി വന്നാൽ ഞാനും നിങ്ങളും പ്രതികരിച്ചാൽ അത് ഇങ്ങനെ തന്നെയായിരിക്കും. എന്നാൽ നമ്മൾ ഭീരുക്കളാണ്. നമ്മുടെ കാറിന്‍റെ ചില്ലിനെ സ്നേഹിക്കുന്ന ഭീരുക്കൾ!
ജോജു, പ്രിയപ്പെട്ടവനേ... സ്വതന്ത്രമായി ചിന്തിക്കുന്ന, ആത്മാഭിമാനം ഇനിയും രാഷ്ട്രീയ കോമാളികൾക്ക് പണയം വെച്ചിട്ടില്ലാത്ത കേരള ജനത നിങ്ങൾക്കൊപ്പമുണ്ടാകും.
വി.ഡി. സതീശൻ എന്ന പ്രിയപ്പെട്ടെ സുഹൃത്തേ, അണികളെയോർത്ത് അങ്ങ് ലജ്ജിക്കുക."


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K