07 November, 2021 12:39:32 PM


കടൽപാമ്പും അണലിയും ഉൾപ്പെടെ പാമ്പുകൾ; ഫോർട്ട്കൊച്ചി ബീച്ചിൽ അപകടം പതിയിരിക്കുന്നുകൊച്ചി: ഫോർട്ട്കൊച്ചി ബീച്ചിൽ അപകടം പതിയിരിക്കുന്നു. മധ്യ ബീച്ചിലെ പുലിമുട്ടിനു സമീപം കടലിലേക്ക് 50 മീറ്ററോളം നീളത്തിൽ മണ്ണ് അടിഞ്ഞ് ഉയർന്നു വന്ന മുനമ്പു പോലെ തോന്നിക്കുന്ന പുതിയ തീരം ആളുകളെ ആകർഷിക്കുന്നുണ്ടെങ്കിലും ഇവിടേക്ക് ഇറങ്ങുന്നതു ലൈഫ് ഗാർഡുമാർ വിലക്കുകയാണ്.

ഇവിടെ കടൽ പാമ്പും അണലിയും ഉണ്ട്. ഇടയ്ക്കു മലമ്പാമ്പിനെയും ബീച്ചിൽ നിന്നു പിടികൂടാറുണ്ട്. ഇന്നലെ ഫുഡ് കോർട്ടിനു സമീപം 3 പാമ്പുകളെ കച്ചവടക്കാരും ലൈഫ് ഗാർഡുമാരും പിടികൂടി. നടപ്പാതയോടു ചേർന്നുള്ള കരിങ്കൽ കെട്ടുകളിൽ ചവിട്ടുന്നതു സൂക്ഷിച്ചു വേണമെന്നു ലൈഫ് ഗാർഡുമാർ പറയുന്നു. കല്ലുകൾക്കിടയിൽ പാമ്പുകൾ ഉണ്ടാകാം. കടപ്പുറത്ത് അടിയുന്ന പായലിന് ഒപ്പമാണു പാമ്പുകൾ എത്തുന്നത്.

ഇരുവശവും താഴ്ചയുള്ളതിനാൽ ഈ മണ്ണിലൂടെ നടക്കുന്നത് അപകടകരമാണ്. വേലിയേറ്റ സമയത്തു കൂടുതൽ മണ്ണ് ഇവിടേക്ക് എത്തുന്നു. സൗത്ത് ബീച്ചിന്റെ തെക്കുഭാഗത്ത് ഐഎൻഎസ് ദ്രോണാചാര്യയ്ക്കു സമീപം ഏതാനും വർഷം മുൻപ് ഇതുപോലെ പുതിയൊരു ബീച്ച് രൂപപ്പെട്ടുവെങ്കിലും കടൽക്ഷോഭത്തിൽ പിന്നീടു നഷ്ടമായി.Share this News Now:
  • Google+
Like(s): 5.5K