08 November, 2021 03:24:16 PM


വ​ഴി​യി​ൽ തള്ളിയ ക​ക്കൂ​സ് മാ​ലി​ന്യത്തിൽ ച​വി​ട്ടി​തെ​ന്നി വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു



കൊ​ച്ചി: എ​റ​ണാ​കു​ളം ക​ണ്ണ​മാ​ലി​യി​ല്‍ റോഡിൽ തള്ളിയ ശുചിമുറി മാ​ലി​ന്യ​ത്തി​ല്‍ ച​വി​ട്ടി​തെ​ന്നി വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​ട്ടി​പ്പ​റ​മ്പ് സ്വ​ദേ​ശി പി.​എ ജോ​ര്‍​ജ് (92) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ പ​ള്ളി​യി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി ന​ട​ക്കവെ ജോ​ര്‍​ജ് മാ​ലി​ന്യ​ത്തി​ല്‍ ച​വി​ട്ടി തെ​ന്നി കാ​ന​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യി​ടി​ച്ചാ​ണ് വീ​ണ​ത്. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് ജോ​ര്‍​ജി​നെ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ല്‍ ജോ​ര്‍​ജ് ത​നി​ച്ചാ​ണ് താ​മ​സം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K