10 November, 2021 08:07:10 PM


കോതമംഗലം മുനിസിപ്പല്‍ ബസ്റ്റാന്‍റ് ഷോപ്പിംഗ് കോംപ്ലക്സില്‍ അഗ്നിബാധ; ദുരൂഹതയെന്ന് വ്യാപാരികൾ



കോതമംഗലം: മുനിസിപ്പല്‍ ബസ്റ്റാന്‍റ് ഷോപ്പിംഗ് കോംപ്ലക്സില്‍ തീപിടിത്തം. മൂന്ന് നില കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീ പടര്‍ന്നത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന തയ്യല്‍ക്കട, സ്റ്റുഡിയോ, ലോഡ്ജ് എന്നീ സ്ഥാപനങ്ങള്‍ കത്തിനശിച്ചു. രാവിലെ 6 മണിയോടെയായിരുന്നു തീപിടുത്തമുണ്ടായത്.ആ സമയത്ത് സ്ഥാപനങ്ങളില്‍ ആരുമില്ലാതിരുന്നതിനാല്‍ വലിയ അപകടം ഒ‍ഴിവായി. കോതമംഗലത്തെ രണ്ട് യൂണിറ്റ് ഫയര്‍ഫോ‍ഴ്സ് എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K