14 November, 2021 06:57:36 PM


എറണാകുളം കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു



കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. കളമശ്ശേരി അപ്പോളോ ടയേഴ്‌സിന് സമീപമാണ് അപകടമുണ്ടായത്. മണ്ണിനടിയില്‍ പെട്ട തങ്കരാജിനെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തിയാണ് പുറത്തെടുത്തത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K