18 November, 2021 10:05:57 AM


മോഡലുകളു​ടെ അപകടമ​ര​ണം; അ​റ​സ്റ്റി​ലാ​യ ഹോ​ട്ട​ലു​ട​മ ആ​ശു​പ​ത്രി​യി​ൽ



കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ഹോ​ട്ട​ല്‍ ഉ​ട​മ റോ​യ് വ​യ​ലാ​ട്ടി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ത​സ​മ്മ​ദ​ർ​ദം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. റോ​യ് ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​പ​ക​ട​ദി​വ​സം യു​വ​തി​ക​ള്‍ രാ​ത്രി ചെ​ല​വ​ഴി​ച്ച ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ ഡി​ജെ പാ​ര്‍​ട്ടി​യു​ടെ ഉ​ള്‍​പ്പെ​ടെ നി​ര്‍​ണാ യ​ക സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​തി​നാ​യി​രു​ന്നു ന​ട​പ​ടി. ഇ​യാ​ൾ​ക്കൊ​പ്പം അ​ഞ്ച് ജീ​വ​ന​ക്കാ​രും അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ര​ണ്ട് ദി​വ​സ​ത്തെ ചോ​ദ്യം ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പി​നും​ശേ​ഷ​മാ​ണ് അ​റ​സ്റ്റ്. ഹോ​ട്ട​ലി​ല്‍​നി​ന്നു കാ​ണാ​താ​യ ഹാ​ര്‍​ഡ് ഡി​സ്‌​കു​ക​ളി​ലൊ​ന്ന് മാ​ത്ര​മാ​ണ് റോ​യ് പോ ​ലീ​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ഇ​തി​ല്‍ തി​രി​മ​റി ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​നി​യും ഹാ​ജ​രാ​ക്കാ​നു​ള്ള ഹാ​ര്‍​ഡ് ഡി​സ്‌​ക് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് ഹാ​ജ​രാ​ക്കി​യി​ല്ല. അ​പ​ക​ട​മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​ക​ളി​ല്ലെ​ന്നാ​യി​രു​ന്നു കഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ റോയിയുടെ അ​റ​സ്റ്റോ​ടെ സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​ക​ളേ​റിയിരിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K