05 December, 2021 09:34:30 PM
മൊബൈല്‍ കട കുത്തിത്തുറന്ന് മോഷണം; അഞ്ചു ലക്ഷം രൂപയുടെ നഷ്ടം

എറണാകുളം: പെരുമ്പാവൂരില്‍ മൈബൈല്‍ കട കുത്തിത്തുറന്ന് മോഷണം. അമ്പലച്ചിറയ്ക്ക് എതിര്‍വശത്തുള്ള രസ്‌ന മൊബൈല്‍സിലാണ് മോഷണം നടന്നത്. പുതിയ മൊബൈല്‍ ഫോണുകളും സര്‍വീസിനായി കൊണ്ടുവന്ന ഫോണുകളും പെന്‍ഡ്രൈവുകളും നഷ്ടപ്പെട്ടിട്ടുണ്ട്.
പെരുമ്പാവൂര്‍ സ്വദേശി റെനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. മൊബൈല്‍ കടയുടെ മുന്‍വശത്തെ ഷട്ടര്‍ വലിച്ച് ഇളക്കിയ ശേഷമാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അഞ്ചു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
 
                                 
                                        



